Workspace ഉപയോഗിക്കുന്ന ടീമുകൾക്ക് കണക്റ്റ് ചെയ്യാനും സഹകരിക്കാനും ജോലികൾ ചെയ്തുതീർക്കാനുമുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് Google Chat.
Gemini മാറ്റം വരുത്തിയ, AI ഫസ്റ്റ് മെസേജിംഗും കൊളാബറേഷനും
• സംഭാഷണ സംഗ്രഹങ്ങളുടെ സഹായത്തോടെ കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ടിരിക്കൂ
• 120-ലധികം ഭാഷകളിലുടനീളം സന്ദേശങ്ങൾ സ്വയമേവ വിവർത്തനം ചെയ്യൂ
• AI ലഭ്യമാക്കുന്ന തിരയലിന്റെ സഹായത്തോടെ, നിങ്ങൾ തിരയുന്ന കാര്യങ്ങൾ കണ്ടെത്തൂ
• തീർക്കേണ്ട ജോലികൾ കണ്ടെത്തൂ, ടീമിലെ എല്ലാവരെയും അത് സംബന്ധിച്ച് അപ് ടു ഡേറ്റായി നിലനിർത്തൂ
ടീമുകൾക്ക് കണക്റ്റ് ചെയ്ത നിലയിൽ തുടരാനും ജോലി ചെയ്ത് തീർക്കാനും ആവശ്യമായതെല്ലാം
• സഹപ്രവർത്തകരുമായോ ഒരു ഗ്രൂപ്പുമായോ നിങ്ങളുടെ മുഴുവൻ ടീമുമായോ ചാറ്റ് ചെയ്ത് തുടങ്ങൂ
• നിങ്ങൾ ശ്രദ്ധയോടെ ജോലി ചെയ്യുമ്പോഴോ കണക്റ്റ് ചെയ്യാൻ ആഗ്രഹിക്കുമ്പോഴോ, പേഴ്‌സണലൈസ് ചെയ്ത സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ വഴി നിങ്ങളുടെ ടീമിനെ അറിയിക്കൂ
• ഓഡിയോ, വീഡിയോ സന്ദേശങ്ങൾ വഴി വിശദമായ അപ്‌ഡേറ്റുകൾ പങ്കിടൂ
• ഹഡിൽസ് വഴി ഏതുസമയത്തും തത്സമയം കണക്റ്റ് ചെയ്യൂ
നിങ്ങളുടെ ടീംവർക്ക് മെച്ചപ്പെടുത്താൻ Workspace പരമാവധി പ്രയോജനപ്പെടുത്തൂ
• Gmail, Calendar, Drive, Tasks, Meet എന്നിവ പോലുള്ള Workspace ആപ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നു
• ഫയലുകൾ, ആളുകൾ, സ്‌പേസസ് എന്നിവ ലിങ്ക് ചെയ്യാൻ സ്മാർട്ട് ചിപ്പുകൾ ഉപയോഗിച്ച് ടീം വർക്ക് സ്ട്രീംലൈൻ ചെയ്യൂ
• Chat-നുള്ള Google Drive ആപ്പ് ഉപയോഗിച്ച് അഭ്യർത്ഥനകൾ, കമന്റുകൾ, അംഗീകാരങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായി അറിയൂ
• PagerDuty, Jira, GitHub, Workday എന്നിവയും മറ്റും പോലുള്ള ഫലപ്രദവും ജനപ്രിയവുമായ ചാറ്റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യൂ
• Chat API-കൾ ഉപയോഗിച്ച് നോ-കോഡ്, ലോ-കോഡ്, പ്രോ-കോഡ് ആപ്പുകൾ നിർമ്മിക്കൂ
സുരക്ഷിതം
• Google-ന്റെ ക്ലൗഡ്-നേറ്റീവ്, സീറോ-ട്രസ്റ്റ് ആർക്കിടെക്ചർ ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു
• പാച്ച് ചെയ്യാൻ ഡെസ്ക്ടോപ്പ് ആപ്പുകളൊന്നുമില്ല, അന്തിമ ഉപയോക്തൃ ഉപകരണങ്ങളിൽ ഡാറ്റയൊന്നും സംഭരിക്കുന്നില്ല
• AI-ലഭ്യമാക്കുന്ന, ഡാറ്റാ നഷ്ടം തടയലും (DLP) ഫിഷിംഗ്, മാൽവെയർ കണ്ടെത്തലും ഉപയോഗിച്ച് ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നു
• സുരക്ഷിതമല്ലാത്ത ലെഗസി പ്ലാറ്റ്‌ഫോമുകൾ ഒഴിവാക്കൂ
ഉപഭോക്തൃ മേഖല, വിദ്യാഭ്യാസം, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഉപഭോക്താക്കൾക്കുള്ള Google Workspace-ന്റെ ഭാഗമായി Chat ഉൾപ്പെടുത്തിയിട്ടുണ്ട്.
ചില പ്രീമിയം ഫീച്ചറുകൾ ലഭിക്കാൻ, പണമടച്ചുള്ള സബ്‌സ്ക്രിപ്ഷൻ ആവശ്യമാണ്. കൂടുതലറിയാനും 14 ദിവസത്തെ ട്രയൽ ആരംഭിക്കാനും, https://workspace-google-com.mygreatmarket.com/pricing.html സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ഫോളോ ചെയ്യൂ:
X: https://x.com/googleworkspace
LinkedIn: https://www.linkedin.com/showcase/googleworkspace
Facebook: https://www.facebook.com/googleworkspace
Instagram: https://www.instagram.com/googleworkspace
TikTok: https://www.tiktok.com/@googleworkspace
YouTube: https://www-youtube-com.mygreatmarket.com/@googleworkspace
അപ്‌ഡേറ്റ് ചെയ്ത തീയതി
2026 ഫെബ്രു 5